Mathrubhumi Yearbook Plus - 2022 (Malayalam Yearbook)
MRP ₹ 200.00 (Inclusive of all taxes)
₹ 185.00 8% Off
₹ 40.00 delivery
Sold Out !
Cash On Delivery Available - (COD Charges - Rs. 25)
  • Share
  • Pages :
    900
  • Format :
    Paperback
  • Publications :
    Mathrubhumi Books
  • Language :
    Malayalam
Description

പൊതുവിജ്ഞാനത്തിന്റെ ആധികാരിക ഗ്രന്ഥമായ മാതൃഭൂമി ഇയര്‍ബുക്ക് പ്ലസ് 2022 (മലയാളം) വിപണിയില്‍. പോയവര്‍ഷത്തെ പ്രധാന സംഭവങ്ങള്‍ സമഗ്രവും ലളിതവുമായി ഉള്‍പ്പെടുത്തിയാണ് ഇയര്‍ബുക്ക് തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ, ചരിത്രം, ഭൂമിശാസ്ത്രം, ജില്ലകള്‍, സംസ്ഥാനങ്ങള്‍, കേന്ദ്രഭരണപ്രദേശങ്ങള്‍, സമ്പദ്ഘടന, ഭരണഘടന, സംസ്‌കാരം, കേരളം, ഇന്ത്യ, ലോകം, മലയാളം, കായികം, കമ്പ്യൂട്ടര്‍ സയന്‍സ്, ശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ പൊതുവായി അറിഞ്ഞിരിക്കേണ്ട അടിസ്ഥാന വിവരങ്ങളും 900 പേജുള്ള ഇയര്‍ബുക്കിലുണ്ട്. ആനുകാലക വിഷയങ്ങളില്‍ വിദഗ്ധര്‍ തയ്യാറാക്കിയ ലേഖനങ്ങളും വിശകലനങ്ങളും ഇയര്‍ബുക്കിന്റെ പ്രത്യേകതയാണ്. കേരളത്തിന്റെ പരിസ്ഥിതി സംരക്ഷണ നയങ്ങളും പാരിസ്ഥിതിക പ്രത്യേകതകളും എം.ജി. സര്‍വകലാശാല പരിസ്ഥിതിശാസ്ത്ര വിഭാഗം മേധാവി ഡോ. ബൈജു കെ.ആര്‍. വിശദീകരിക്കുന്നു. ബ്ലെന്‍ഡഡ് ലേണിങ്, ഫ്‌ലിപ്ഡ് ലേണിങ് തുടങ്ങിയ ആധുനിക വിദ്യാഭ്യാസരീതികളെക്കുറിച്ച് പ്രതിപാദിക്കുന്ന, കാസര്‍കോട് ഗവണ്‍മെന്റ് കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ജിജോ പി ഉലഹന്നാന്‍ എഴുതിയ ലേഖനം വിദ്യാഭ്യാസത്തിന്റെ ഭാവിയെന്തെന്ന് ചൂണ്ടിക്കാട്ടുന്നു. ഡോ.കെ.പി. വിപിന്‍ ചന്ദ്രന്‍, ഡോ അനു ഉണ്ണി & അനുരൂപ് സണ്ണി, ഡോ. സി. പ്രതീപ്, ഡോ. സെബാസ്റ്റിയന്‍ എന്‍., ഡോ. ബി. പത്മകുമാര്‍, ഡോ. ടി.പി. സേതുമാധവന്‍, എന്നിവരുടെ ലേഖനങ്ങളും ഇയര്‍ബുക്കിലുണ്ട്. ചരിത്രം, ഭൂമിശാസ്ത്രം, സാമ്പത്തികം, ഭരണഘടന, സംസ്‌കാരം, കല, മലയാള ഭാഷ, സാഹിത്യം, കായികം, കമ്പ്യൂട്ടര്‍ സയന്‍സ്, സയന്‍സ് & ടെക്‌നോളജി, കറന്റ് അഫയേഴ്‌സ് എന്നീ മേഖലകളില്‍ നിന്നുള്ള മാതൃകാ ചോദ്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Customer Reviews ( 0 )