വർത്തമാനകാല മലയാള സാഹിത്യത്തിലെ ചില നോവലുകളുടേയും ചെറുകഥകളുടേയും സ്വതന്ത്രമായ ഒരു പെൺവായനയാണ് 2 ഈ പുസ്തകം. ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട പതിനാല് ലേഖനങ്ങളാണ് ഉള്ളടക്കം. പഴയതും പുതിയതുമായ കൃതികളിലൂടെ എഴുത്തുകാരി നടത്തിയ സ്വതന്ത്ര വായനാ സഞ്ചാരത്തിന്റെ പുതുകാല പാഠഭേദങ്ങളുടെ സമാഹാരം