ലോകത്തിലെ ദുരിതങ്ങൾ കാണുമ്പോൾ വിഷമിക്കുന്ന മനസ്സാണ് കവികൾക്കുണ്ടാകേണ്ടത്. അത്തരം നന്മ നിറഞ്ഞ ഒരു മനസ്സാണ് മഹാകവി അക്കിത്തത്തിന്റെ പുണ്യം. - എം.ടി. വാസുദേവൻ നായർ അക്കിത്തത്തിന്റെ കവിതയുടെ വേരുകൾ നമ്മുടെ മഹാസംസ്കൃതിയുടെ ഭാഗമാണ്. അതിനാൽ ആ ഉറവ വറ്റുകയില്ല. - എം. പി. വീരേന്ദ്രകുമാർ മാർക്സിനേയും ആദിശങ്കരനേയും തിരിച്ചറിഞ്ഞതാണ് അക്കിത്തത്തിന്റെ മികവ്. - ആഷാമേനോൻ കാവ്യ ദേവതയുടെ കാൽച്ചിലമ്പൊലി ഉതിർക്കുന്ന ഈ ‘നിമിഷക്ഷേത്രത്തിൽ അരണിയിൽ ആരംഭിച്ച് യുദ്ധ ത്തിൽ അവസാനിക്കുന്ന 40 കവിതകളാണുള്ളത്. "ദർഭ പുല്ലിന്റെ പവിത്രതയും "തുലാവർഷത്തിന്റെ പെരുമഴ ത്താളവും ലയം' ചേർക്കുന്ന വിസ്മയാനുഭവമാണ് ഈ കവിതാസമാഹാരം കാവ്യാസ്വാദകർക്കു പകർന്നു തരുന്നത്.