Njan : N N Pillai - ഞാൻ : എൻ എൻ പിള്ള
MRP ₹ 620.00 (Inclusive of all taxes)
₹ 499.00 20% Off
₹ 70.00 delivery
Sold Out !
Cash On Delivery Available - (COD Charges - Rs. 25)
  • Share
  • Author :
    N. N. Pillai
  • Pages :
    542
  • Format :
    Paperback
  • Publications :
    Mathrubhumi Books
  • ISBN :
    9789390865468
  • Language :
    Malayalam
Description

മലയാളികളുടെ സാംസ്‌കാരിക-സാമൂഹിക ഭൂമികയില്‍ കോളിളക്കം സൃഷ്ടിച്ച തന്റെ നാടകങ്ങളെപ്പോലെ തന്നെ, ആഖ്യാനമന്ത്രവാദത്തിന്റെ ചങ്ങലയില്‍ നമ്മെ തളച്ചിടുന്ന രചനയാണ് എന്‍.എന്‍. പിള്ളയുടെ ഞാന്‍. ‘എന്റെ ജനനം ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു’ എന്ന നടുക്കുന്ന ഒന്നാം വാചകം മുതല്‍ എന്‍.എന്‍. പിള്ളയെന്ന കഥാകഥനമാന്ത്രികന്‍, പണ്ട് ഹാമെലിനിലെ കുഴലൂത്തുകാരന്‍ കുട്ടികളെയെന്നപോലെ, നമ്മെ സാഹസികവും വിസ്മയകരവും സംഭവബഹുലവുമായ ഒരു ജീവിതപ്പാതയിലൂടെയുള്ള അത്ഭുതയാത്രയില്‍ സഹയാത്രികരാക്കുന്നു. എന്‍.എന്‍. പിള്ളയിലെ തത്ത്വചിന്തകനും ധിക്കാരിയും അവിശ്വാസിയും വിഗ്രഹഭഞ്ജകനും ഒന്നുചേര്‍ന്ന് കൂസലില്ലാതെ, സദാചാരകാപട്യങ്ങളെ വലിച്ചെറിഞ്ഞ്, മനുഷ്യാന്തസ്സിന്റെ ശക്തിയോടെ സ്വന്തം ജീവിതത്തെ കോരിത്തരിപ്പിക്കുന്ന ഒരു നാടകമെന്നപോലെ പകര്‍ത്തുന്നു. നിസ്സംശയമായും ഭാഷയിലുണ്ടായ ഏറ്റവും ധീരവും സത്യസന്ധവുമായ ആത്മകഥയാണിത്. അവിസ്മരണീയരായ കഥാപാത്രങ്ങളും പിടിച്ചുകുലുക്കുന്ന സംഭവവികാസങ്ങളും മധുരമനോഹരങ്ങളായ വൈകാരിക മുഹൂര്‍ത്തങ്ങളും യുദ്ധത്തിന്റെയും കൂട്ടക്കൊലയുടെയും പലായനത്തിന്റെയും ഭീകരനിമിഷങ്ങളും ഒന്നിച്ചുചേരുന്ന ഈ ആത്മകഥ മലയാളത്തിലെ ഏറ്റവും മികച്ച സാഹിത്യകൃതികളുടെ ഒന്നാംനിരയില്‍ സ്ഥാനം പിടിക്കുന്നു.

Customer Reviews ( 0 )