അസ്തിത്വം അത്രയ്ക്കും വിശാലവും അനന്തവുമായതിനാൽ പ്രബുദ്ധനായ ഒരുവനുപോലും തെറ്റുകൾ പറ്റിയേക്കാം. തെറ്റുപറ്റുകയില്ല എന്ന ആശയം വൃത്തികെട്ട അഹന്തയല്ലാതെ മറ്റൊന്നുമല്ല. നിങ്ങളുടെ ബോധം എത്രതന്നെ സുതാര്യവും വ്യക്തവു മാണെങ്കിൽ കൂടി തെറ്റുകൾ വരുത്താനുള്ള സാധ്യത എല്ലായ്പ്പോഴുമുണ്ട്. തെറ്റായിരി ക്കുവാനോ ശരിയായിരിക്കുവാനോ ഓരോരുത്തർക്കും അവകാശമുണ്ട്. തെറ്റായി നില നിൽക്കുവാൻ ആരെങ്കിലും തീരുമാനിക്കുകയാണെങ്കിൽ അയാൾക്ക് എല്ലാവിധത്തി ലുള്ള സ്നേഹവും ബഹുമാനവും നല്കപ്പെടണം. അതയാളുടെ തീരുമാനമാണ്. അയാ ളുടെ ജീവിതത്തിലും ദർശനത്തിലും കൈകടത്തുവാൻ ആർക്കും തന്നെ അവകാശമില്ല