Geethadarshanam Karmayogam : Osho | ഗീതാദർശനം കർമ്മയോഗം: ഓഷോ
MRP ₹ 330.00 (Inclusive of all taxes)
₹ 230.00 30% Off
₹ 30.00 delivery
Hurry Up, Only 1 item left !
Cash On Delivery Available - (COD Charges - Rs. 25)
Delivered in 6 working days
  • Share
  • Author :
    Osho
  • Pages :
    368
  • Format :
    Paperback
  • Publications :
    Silence
  • Language :
    Malayalam
Description

ഈ രാജ്യത്ത് ഒരു ദൗർഭാഗ്യം സംഭവിച്ചിട്ടുണ്ട്. ഗീതയുടെ അത്രയും അധികം വായിക്കപ്പെട്ട ഒരു ഗ്രന്ഥവുമില്ല എന്ന് ഒരാൾക്ക് പറയാമെങ്കിലും കൃഷ്ണന്റെ വാക്കുകൾ ആരും ശ്രവിച്ചിട്ടില്ല. എന്റെ അഭിപ്രായത്തിൽ ഗീതയെപ്പോലെ അത്രയധികം തെറ്റായി മനസ്സിലാക്കപ്പെട്ട ഒരു ഗ്രന്ഥവും വേറെയില്ല. കൃത്യമായും ഇതു ഇങ്ങനെയാണ് സംഭവിക്കുന്നത്. തുടർച്ചയായി ഒരു ഗ്രന്ഥം വായിക്കുമ്പോൾ നാം അതിനെപ്പറ്റി അധികമൊന്നും മനസ്സിലാക്കുന്നില്ല. ഒരു ഗ്രന്ഥം വീണ്ടും വീണ്ടും വായിക്കുമ്പോൾ നാം അത് മനസ്സിലാക്കി എന്നതുപോലെ നമുക്ക് തോന്നുന്നു. നാം വല്ലതും ഹൃദിസ്ഥമാക്കുമ്പോൾ അത് മനസ്സിലാക്കിയതു പോലെ നമുക്കു തോന്നുന്നു. ക്രമേണ ആ ഓർമ അറിവായി മാറുന്നു. മുഴുവൻ ലോകത്തും ഏറ്റവുമധികം വായിക്കപ്പെടുന്നവയിൽ ഒന്നായ ഗീത ആളുകൾ മനഃപാഠമാക്കുന്നു. അതേ സമയം തന്നെ ഇത് കൂടുതൽ തെറ്റായി ഗ്രഹിക്കപ്പെട്ട ഒന്നായും തീർന്നിരിക്കുന്നു. "കർമങ്ങൾ അനുഷ്ഠിക്കാതെ ഒരു നിമിഷം പോലും ഒരു മനുഷ്യനും ജീവിക്കാൻ പറ്റുകയില്ല. അതാണ് എല്ലാ കർമങ്ങളുടെയും പ്രകൃതി. അതുകൊണ്ടു തന്നെ അവയെ പരിത്യജിക്കാൻ ആർക്കും തന്നെ സാധ്യവുമല്ല. എല്ലാ വ്യക്തികളും പ്രകൃതിയിൽ നിന്നു ജനിക്കുന്നതിനാൽ അവരുടെ കർമങ്ങൾ ഗുണങ്ങളിലൂടെയാണ് പ്രകാശിതമാകുന്നത്.

Customer Reviews ( 0 )