എഴുപതുകളുടെ മധ്യത്തിൽ ഗ്രൂപ്പ് സെക്ഷനുകളിലും മറ്റും പങ്കെടുത്തു കൊണ്ടിരുന്ന ഏറ്റവും അടുത്ത സാധകരുമായി ഓഷോ നടത്തുന്ന സംഭാഷണങ്ങളും മറ്റു പ്രവൃത്തികളും, 'ദർശൻ ഡയറികൾ എന്ന പേരിൽ നാല്പത്തിനാല് ഗ്രന്ഥങ്ങളിലായി സമാഹരിക്കപ്പെട്ടിരിക്കുന്നു. ഈ പരമ്പരയിലെ ആദ്യ ഗ്രന്ഥമാണിത്. 1975 ഡിസംബർ പത്തുമുതൽ 1976 ജനുവരി പതിനഞ്ചുവരെ മുപ്പത്തിയൊന്നു ദിവസങ്ങളിലായി ഇതു സംഭവിച്ചു. മുഴുവൻ ഓഷോ വായനക്കാർക്കുമായി "ദർശൻ ഡയറി കൾ ഉദ്ദേശിക്കപ്പെടുന്നില്ല. ഓഷോയിൽ തന്റെ ഗുരുവും പ്രേമവും ദർശിക്കുന്നവർക്കുമാത്രമേ ഈ കൃതികൾ പ്രയോജനപ്പെടുകയുള്ളു.