കുലീനരും സര്‍വ്വഗുണസമ്പന്നരുമായ നായകരില്‍ നിന്ന് വ്യത്യസ്തമായി, ജീവിതത്തിലെ നേരിനോട് ചേര്‍ന്നു നില്‍ക്കുന്ന, ചില കുറവുകളൊക്കെയുള്ള , അനുഭവങ്ങളിലൂടെ മാറ്റങ്ങള്‍ വരുന്ന നായകകഥാപാത്രങ്ങളായിരുന്നു വിജയൻ്റേത്. ഖസാക്ക് , ചിതലിമലയുടെ താഴ്വരയിലുളള ഒരു സാങ്കല്പികഗ്രാമമാണ്. അവിടെ ഏകാദ്ധ്യാപകവിദ്യാലയത്തില്‍ അദ്ധ്യാപകനായി എത്തുന്ന രവി എന്ന കഥാപാത്രത്തില്‍ നിന്നുകൊണ്ട് ഒരു ഗ്രാമത്തെ ആകമാനം വീക്ഷിയ്ക്കുകയാണ് ഖസാക്കിൻ്റെ ഇതിഹാസകാരൻ. അവിടുത്തെ കരിമ്പനക്കാറ്റിനൊപ്പം വീശുന്ന നാടിൻ്റെ മാറ്റങ്ങളും രാഷ്ട്രീയപരിവര്‍ത്തനങ്ങളും വ്യക്തിപരങ്ങളായ വ്യതിയാനങ്ങളും ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നു. വായിയ്ക്കൂ