നമ്മൾ ഒരു പരിഷ്കൃത ജനതയാണ് എന്നാണ് നമ്മുടെ വിശ്വാസം. പക്ഷേ അത് സത്യമാണോ? മാലിന്യം എങ്ങനെ സംസ്കരിക്കണമെന്നറിയാത്ത, വികസനം എന്നാൽ കുന്നുകൾ ഇടിക്കുകയും പാട ങ്ങൾ നികത്തുകയും ആണെന്ന് ധരിച്ചുവ ച്ചിരിക്കുന്ന ഒരു ജനതയാണ് നമ്മൾ. ജലാ ശയങ്ങളെപ്പോലും മലിനമാക്കാൻ മടിയില്ല. വിവിധ കള്ളികളിലായി നമ്മൾ സ്വയം കയറിനിൽക്കുന്നു. സത്യത്തിൽ രോഗാ തുരമായ ഒരു സമൂഹമായി മാറുന്നുണ്ടോ നമ്മൾ? ഓരോ മലയാളിയും സ്വയം ചോദിക്കേണ്ട ചോദ്യം.