ഈ പുസ്തകത്തിലെ മിക്ക കഥകളും നടന്ന വീടുകൾപോലെ ഏകാന്തരായ മനുഷ്യരെക്കുറിച്ച് ഉള്ളവയാണ്. ജീവിതത്തെ മുൻനിർത്തിയെഴുതപ്പെട്ട മരണത്തിന്റെ സങ്കീർത്തനങ്ങളാണ്. വേണമെങ്കിൽ തിരിച്ചും പറയാം മരണത്തെ മുൻനിർത്തിയെഴുതപ്പെട്ട ജീവിതത്തിന്റെ സങ്കീർത്തനങ്ങളെന്ന്. കഥയെന്നത്, കാലലോകങ്ങളെ ഒരുമാത്ര സ്തംഭിപ്പിച്ചുനിർത്തി വാക്കുകൾ കൊണ്ടു നടത്തുന്ന മതപൂജയാണ് എന്നു തെളിയിക്കുന്നു. മാത്യൂസ്