അറിവുകളുടെയും അറിവായ ജ്ഞാനസംസ്കൃതി, മഹാവേദസാഗര ത്തിലെ മൂന്നാമത്തേതെന്ന് വിശേഷിപ്പിക്കാവുന്ന സാമവേദത്തിന്റെ സംസ് കൃതമുലവും അതിന്റെ പരിഭാഷയും നല്ല മലയാളത്തിൽ ആലേഖനം ചെയ്യുന്ന അപൂർവ്വ ഗ്രന്ഥം. സാധാരണ സാക്ഷരത നേടിയവർക്കുപോലും സമ്പൂർണ്ണതയോടെ ഹൃദയത്തിലേറ്റാവുന്ന ജ്ഞാനസഞ്ചയം. വായ്മൊഴി യായി തലമുറകളോളം കരുതിവച്ചിരുന്ന ചതുർവേദസംഹിതയിലെ സംഗീ തസാന്ദ്രമായ സാമവേദം വരുന്ന തലമുറകൾക്കുകൂടി സൂക്ഷിച്ചുവയ്ക്കേ ണ്ടതാണ്. ഋഗ്വേദ യജൂർവേദ പരിഭാഷകൾക്കുശേഷം ഡോ. വെങ്ങാനൂർ ബാലകൃഷ്ണന്റെ കയ്യൊപ്പേറ്റ അമൂല്യകൃതി