നമ്മുടെ സാമാന്യചിന്തകളിലുള്ള ധാരണാപിശകുകളെ തിരുത്തിയെഴു തുന്ന ലോകപ്രശസ്ത രചനയാണ് റോൾഫ് ദൊബേലി എന്ന ഗ്രന്ഥകാ രന്റെ ഈ പുസ്തകം. ദൈനംദിനജീവിതത്തിലെ തെറ്റുകുറ്റങ്ങളെ അപ ഗ്രഥിക്കാൻ ഈ പുസ്തകം നിങ്ങളെ സഹായിക്കുന്നു. ആ അർത്ഥ ത്തിൽ നിങ്ങളുടെ ഭാവിയെത്തന്നെ മാറ്റിമറിക്കാവുന്ന ഒരു പുസ്തകമാ ണിത്. “സ്വകാര്യജീവിതത്തിൽ, ജോലിസ്ഥലങ്ങളിൽ, സർക്കാരിൽ എല്ലാം, നമ്മുടെ ചിന്തകളിൽ വരുന്ന വലിയ തെറ്റുകളെ നാം മനസ്സിലാക്കുകയും ഒഴിവാക്കുകയുമാണെങ്കിൽ ഒരുപക്ഷേ നമ്മൾ പുരോഗതിയിൽ ഒരു വലിയ കുതിച്ചുചാട്ടം തന്നെ നടത്തിയേക്കാം. നമുക്കാവശ്യമുള്ളത് യുക്തിഹീനത കുറയ്ക്കുക മാത്രം. നേരായതും സുതാര്യവുമായ ചിന്ത - അതാണ് നമുക്കാവശ്യം. -റോൾഫ് ദൊബേലി.