പരിശീലനത്തിലൂടെ ആർക്കും നല്ല പ്രസംഗകനായിത്തീരാനാവുമെന്നും പല പ്രവർത്തനമേഖലകളിലും പ്രസംഗപ്രാവീണ്യം അനിവാര്യമാണെന്നും ഉളള അറിവുണ്ടായിരുന്നാൽ ഓരോ വിദ്യാർത്ഥിയും കുട്ടിക്കാലം മുതലേ പ്രസംഗകല അഭ്യസിക്കുകതന്നെ ചെയ്യും. പ്രസംഗ കലയെ സംബന്ധിച്ചിട ത്തോളം തുടക്കംതന്നെ പരമപ്രധാനമായ കാര്യമാണ്. സംബോധന സവി ശേഷവും ആകർഷകവും ആക്കാൻ ശ്രദ്ധിക്കണം. സ്വാമി വിവേകാനന്ദൻ അമേരിക്കയിൽ വച്ച് നടന്ന സർവ്വമതസമ്മേളനത്തിൽ ശ്രദ്ധപിടിച്ചുപറ്റി യത് തന്റെ സംബോധനകൊണ്ടും ആമുഖവാക്യങ്ങൾ കൊണ്ടും ആയി രുന്നു. ‘അമേരിക്കയിലെ സഹോദരീസഹോദരന്മാരേ' എന്ന അദ്ദേഹ ത്തിന്റെ സംബോധനയ്ക്കുപകരം പരമ്പരാഗതമായ രീതിയിൽ മാന്യ മഹാജനങ്ങളേ' എന്നെങ്ങാനുമായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ ചിക്കാഗോ പ്രസംഗം ലോകത്തിന്റെ മുഴുവൻ ശ്രദ്ധപിടിച്ചുപറ്റുകയും അനശ്വരമായിത്തീരുകയും ചെയ്യുമായിരുന്നോ എന്നത് ആലോചന. യമാണ്. ഷേക്സ്പിയറിന്റെ ഭാവനാസൃഷ്ടിയാണെങ്കിലും, ജൂലിയസ് സീസറിന്റെ വധത്തിനുശേഷം മാർക്ക് ആന്റണി നടത്തിയ പ്രസംഗം ഒരു അനുശോചന പ്രസംഗത്തെപ്പോലും സാവധാനം ആവേശോജ്വലമാ ക്കാൻ എങ്ങനെ കഴിയും എന്ന് കാണിച്ചുതരുന്നതാണ്.