ജീവിതത്തെപ്പറ്റി വ്യക്തമായ ബോധമില്ലാത്ത ഒരു ഇന്ത്യൻ വിദ്യാർത്ഥിയെക്കുറിച്ചുള്ള കഥയാണ് 'വഴി മാറി കാനഡയിലേക്ക്' എന്ന ഈ പുസ്തകം. അമേരിക്കയെക്കുറിച്ച് സ്വപ്‌നം കണ്ടു കഴിയുകയായിരുന്ന അവൻ ചെന്നെത്തിയത് കാനഡയിലും. വഴി മാറിയുള്ള ആ യാത്ര അവന്റെ ജീവിതത്തിലും ഒരു വഴിത്തിരിവാകുന്നു. കാനഡയിലെത്തുന്ന വിനു എന്ന വിനയമേനോന്റെ സാഹസം നിറഞ്ഞ ജീവിതം വായനക്കാർക്ക് ഒരു പുതിയ അനുഭവമായിരിക്കും പ്രദാനം ചെയ്യുക. ആദ്യമായി കാനഡായിലേക്ക് ചെല്ലുന്ന ഒരാൾക്കുള്ള വഴികാട്ടി കൂടിയാണ് ഈ മനോഹരമായ പുസ്തകം.