നാലും അഞ്ചും ആറും വരികളാൽ ഘട്ടം ഘട്ടമായി ജീവിതത്തെ, മനസ്സ് വളർത്തിയെടുത്തളക്കുകയാണ് വിസ്മിത വാക്കുകളാക്കി സ്മിത. ഓരോ നിമിഷവും ഓരോ വികാരമേകുമ്പോൾ അവയെ വിചാരത്തിന്റെ ചേരുവകളാൽ പാചകം ചെയ്യുമ്പോളനുഭവിക്കുന്ന ചൂടും മണവും രുചിയും തൂലികച്ചുണ്ടിൽ കൊതി നനവുണ്ടാക്കുന്ന നവകാവ്യ വിഭവങ്ങളാകുന്നു. അദ്ധ്യാപികയായ, അമ്മയായ പ്രകൃതിയുടെ വെളിപ്പെടുത്തലുകളാകട്ടെ ഈ വരികൾ. ഏവർക്കുമിത് ഗുരുവചന വെളിച്ചമാവട്ടെ.