ഇന്നും മനുഷ്യന് കണ്ടെത്താൻ കഴിയാത്ത സമസ്യയാണ് ഭൂമിയിലുണ്ടെന്ന് പറയുന്ന അഭൗമിക ശക്തികളുടെ സാന്നിധ്യം. ദൈവം ഉണ്ട് എന്നു വിശ്വസിക്കുന്നവർ പ്രേതങ്ങളിലും (ദുർശക്തികളിലും) വിശ്വസിക്കണം. ഇന്നും വിശദീകരിക്കാനാവാതെ, അദൃശ്യശക്തികളുടെ പിൻബലത്തിൽ ചില മനുഷ്യരിൽ വിചിത്ര കഴിവുകൾ പ്രകടമാകുന്നു. അകാരണമായി മരിച്ചു പോയവരുടെ ആഗ്രഹങ്ങൾ ജീവിച്ചിരിക്കുന്നവരിൽക്കൂടി അജ്ഞാത ശക്തികൾ പ്രാവർത്തികമാക്കുന്നു... ഇങ്ങനെയുള്ള കാര്യങ്ങൾ വിഷയിഭവിക്കുന്ന നൂതന സംഭവങ്ങൾ. അടുത്ത കാലത്തുപോലും രേഖപ്പെടുത്തിയിട്ടുണ്ട് അത്തരം വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്ന ചലച്ചിത്രങ്ങൾ ധാരാളം ഉണ്ടായിട്ടുണ്ട്. ഈ നോവലിൽ കോട്ടയം പുഷ്പനാഥ് ഇത്തരം കാര്യങ്ങൾ ഒരു ഗവേഷകന്റെ ചാതുര്യത്തോടെ ഭയാനകമായ ഭാഷാശൈലിയിൽ ആരെയും അത്ഭുതപ്പെടുത്തുന്ന ക്രമപ്പെടുത്തൽ നടത്തി നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നു