ലക്ഷ്യങ്ങളും സ്വപ്നങ്ങളും തേടിയുള്ള യാത്രകൾ നമുക്ക് എന്നും തുടരാം. കാലം നമുക്കായി കരുതി വെച്ചിരിക്കുന്നത് എന്തുതന്നെ ആയാലും അതിനെ നമുക്ക് സന്തോഷത്തോടെ സ്വീകരിക്കാം. ജീവിതം എന്ന മഹായാത്രയിലെ യാത്രികർ മാത്രമാണ് നാം. ഓരോ യാത്രികർക്കും ഇറങ്ങേണ്ടിയതായ സ്ഥലം വരും, അവിടെ ഇറങ്ങുകതന്നെ വേണം. അതുവരെയുള്ള ചെറിയ പരിമിതവേളയിൽ സഹയാത്രികർക്ക് സ്നേഹവും സന്തോഷവും സമാധാനവും കൈമാറാൻ നമുക്ക് ശ്രമിക്കാം...