ഭൂമിയോളം നല്ല പാഠപുസ്തകമില്ല, ചേരാജവംശത്തിന്റെ ഗ്രന്ഥസൂക്ഷിപ്പുകാരനായ ലാവോത്സുവിനെ പ്രകാശിപ്പിച്ചത് താൻ വായിച്ച, കാവലിരുന്ന പുസ്തകങ്ങളായിരുന്നില്ല. പകരം പുഴയോരത്തിരിക്കുമ്പോൾ ജലരാശിയിലേക്ക് അടർന്നുവീണ ഒരില അതിനെ നോക്കി നോക്കിയിരിക്കുമ്പോൾ അകത്ത് അഭൗമികമായ എന്തോ ഒന്ന് സംഭവിച്ചു... സാധാരണമായിത്തീരുന്ന നമ്മുടെ ജീവിതത്തെ ആത്മീയതയുടെയും തത്ത്വചിന്തയുടെയും ദീപ്തമായ ദർശനങ്ങളാൽ പ്രകാശപൂർണമാക്കുന്ന പുസ്തകം.