BLOG
വി കെ എൻനിൻ്റെ തെരഞ്ഞെടുത്ത കൃതികൾ
വി കെ എൻനിൻ്റെ തെരഞ്ഞെടുത്ത കൃതികൾ

അസാധാരണമായ ശൈലിയിലൂടെ മലയാളികളെ ആകമാനം കുടുകുടെ ചിരിപ്പിച്ച നർമ്മേതിഹാസത്തിന്റെ നായകനായിരുന്നു വി കെ എൻ . നാട്ടുജീവിതത്തിന്റെ ഈറനും പച്ചപ്പും ഒരു കുട്ടിയുടെ കൗതുകത്തോടെ നോക്കി, അതിലെ ആശയങ്ങളുടെ കൗമാരത്തിലൂടെ സഞ്ചരിച്ച് , പക്വമായ ധാരണകളാക്കി നർമ്മത്തിൽ ആകമാനം കുളിപ്പിച്ച് ആസ്വാദകർക്കു നീട്ടുന്ന വീ കെ എന്നിന്റെ രചനാവൈഭവം അനന്യവും അതിശയകരവുമായിരുന്നു. നോവൽ , നോവലൈറ്റ് , കഥകൾ എന്നിങ്ങനെ ശീർഷകങ്ങൾ കൊടുക്കാവുന്നവയും , ഒരു കൂട്ടത്തിലും പെടുത്താൻ പറ്റാത്തവയുമായ നിരവധി കൃതികൾ ഈ തിരുവില്വാമലക്കാരന്റേതായുണ്ട്. തൃശ്ശൂർ ജില്ലയിലാണ് ഇന്നത്തെ തിരുവില്വാമല എങ്കിലും, പാലക്കാടിന്റെ നെന്മണികളോടും , വള്ളുവനാടിന്റെ കലാ-സാംസ്കാരികപ്പത്തായപ്പുരകളോടുമായിരുന്നു വടക്കേ കൂട്ടാല നാരായണൻകുട്ടി നായർ എന്ന വീ കെ എന്നിന് അടുപ്പം. ദേവസ്വം ബോർഡിലെ ജീവിതം അവസാനിച്ചപ്പോൾ ഡൽഹിയിലേയ്ക്കു ചേക്കേറപ്പെട്ട വീ കെ എന്നിന്റെ യൗവ്വനം, യാന്ത്രികമായ ജീവിതങ്ങളുടെ ഇടനാഴികളിലേയ്ക്കു തുറന്നിട്ട ജനൽപ്പാളികൾക്കകത്തെ ചിരിപ്പിയ്ക്കുന്ന രംഗങ്ങളിലേയ്ക്കെല്ലാം എത്തിനോക്കിയിട്ടുണ്ടെന്നത് പച്ചപ്പരമാർത്ഥമാണ്. രാഷ്ട്രീയസാഹചര്യങ്ങളിലെ നൂലാമാലകൾക്കുള്ളിൽ നിന്നും നർമ്മക്കോലുകൾ കൊണ്ട് ആശയങ്ങളെ തപ്പിയെടുക്കുന്ന വീ കെ എന്നിന്റെ രചനാവൈഭവം അനനുകരണീയമാണ്. മറ്റൊരു ഭാഷയിലേയ്ക്കു തർജ്ജമ ചെയ്യാനാകാത്ത വിധത്തിലായിരുന്നു അദ്ദേഹത്തിന്റെ രചനകൾ. വള്ളുവനാട്ടിലോ കേരളത്തിലോ ഉള്ളവർക്കു മാത്രം പരിചയമുള്ള ചിലരൊക്കെയായിരുന്നു വി കെ എന്നിന്റെ മുഖ്യകഥാപാത്രങ്ങൾ. ലേശം കടന്നു ചിന്തിയ്ക്കാൻ പോന്ന ബുദ്ധിയുള്ളവർക്കുള്ളിൽ വീ കെ എന്നിന്റെ രചനകൾ വട്ടം തിരിഞ്ഞു നടന്നു. സമകാലീനരാഷ്ട്രീയസംഭവങ്ങളെ പറ്റിയുള്ള വീ കെ എന്നിന്റെ എഴുത്തുകൾ വായിച്ച് പൊട്ടിച്ചിരിയ്ക്കാത്ത യുവത്വങ്ങൾ ഒരു കാലത്ത് ഇല്ലായിരുന്നു. ആത്മകഥാസ്പർശമുള്ള പയ്യൻ കഥകൾ മുതൽ ചില്ലറ എഴുത്തുകൾ വരെ ആരാരെ ചിരിപ്പിച്ചില്ല! നർമ്മത്തിനു കൈകാലുകൾ പിടിപ്പിച്ചതു പോലെയുള്ള ആ മനുഷ്യൻ ഇന്നും ആസ്വാദകരുടെ കണ്ണു നിറയ്ക്കാനും മൂക്കു ചീറ്റിയ്ക്കാനും പാകത്തിൽ ചിരിപ്പിച്ചു കൊണ്ടേ ഇരിയ്ക്കുന്നു എന്നത്, തുണിയുടുക്കാത്ത സത്യമാണ്. വി കെ എന്നിന്റെ തെരഞ്ഞെടുത്ത കൃതികളുടെ സമാഹാരം വായിയ്ക്കൂ... https://www.booksdeal.in/product/vkn-theranjedutha-22290

ഇന്ത്യാ ചരിത്രം - എ ശ്രീധരമേനോൻ
ഇന്ത്യാ ചരിത്രം - എ ശ്രീധരമേനോൻ

ഇന്ത്യാ ചരിതം എ. ശ്രീധരമേനോൻ ചരിത്രാതീതകാലം മുതൽ സ്വാതന്ത്ര്യാനന്തര കാലഘട്ടം വരെയുള്ള ഇന്ത്യയുടെ ചരിത്രം എ ശ്രീധരമേനോൻ തന്റെ ശ്രമം കൊണ്ട് കോർത്തു വെച്ചിരിയ്ക്കുന്നു. പ്രാചീന ഇന്ത്യയുടെ ചരിത്രം സിന്ധൂനദീതടസംസ്കാരം, വേദകാലഘട്ടം, ജൈന-ബുദ്ധമതങ്ങളുടെ ആവിർഭാവവും തകർച്ചയും, പാർസികൾ ഗ്രീക്കുകാർ എന്നിവരുടെ അധിനിവേശം , മഗധയുടെ ചരിത്രവും മൗര്യന്മാരുടെ ഉയർച്ച-താഴ്ചകളും അശോകചക്രവർത്തിയുടെ ചരിത്രവും , ദക്ഷിണേന്ത്യയിലെ സംഘകാലവും മറ്റും, ഗുപ്തന്മാരുടെ കാലത്ത് അന്യദേശങ്ങളിലേയ്ക്ക് പരന്ന ഭാരതത്തിന്റെ സംസ്കാരത്തിന്റെ ചരിത്രവും, പാണ്ഡ്യ-ചോള-ചേര വംശങ്ങളും പശ്ചിമോത്തരേന്ത്യയുടെ കടിഞ്ഞാൺ പിടിച്ച രജപുത്രരുടെ ചരിത്രവും , സാമൂഹിക ജിവിതവും സംസ്കൃതികളും അവയുടെ പരിണാമങ്ങളും , സുൽത്താൻ ഭരണകാലവും, വിജയനഗരസാമ്രാജ്യത്തിന്റെ ചരിത്രവും , വൈദേശികാധിപത്യം, സ്വാതന്ത്ര്യസമരം, സാംസ്കാരികനവോത്ഥാനം, ദേശീയപ്രസ്ഥാനവും ഗാന്ധിയുഗവും , സ്വാതന്ത്ര്യവും എന്നിങ്ങനെ ഇന്ത്യയുടെ റിപ്പബ്ലിക്കായതിനു ശേഷമുള്ള പ്രധാനനിയമസംഹിതകളെ കുറിച്ചു വരെ ഈ ഗ്രന്ഥം ചർച്ച ചെയ്യുന്നുണ്ട്. ഈ പുസ്തകം വായിയ്ക്കൂ https://www.booksdeal.in/product/india-charithram-22123

നാരായണീയം
നാരായണീയം

മേല്പത്തൂർ നാരായണ ഭട്ടതിരിയുടെ നാരായണീയ കാവ്യത്തിന് ഒരു നൂതനവ്യാഖ്യായിക - മുരളീരവം. ഡോ. വിശ്വനാഥൻ നമ്പൂതിരി രചിച്ച് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച വ്യാഖ്യാനം വിപണിയിൽ. നാരായണീയം കാവ്യ സൗന്ദര്യം കൊണ്ടും മേല്പത്തൂരിൻ്റെ ധിഷണാപാടവം കൊണ്ടും വ്യാകരണം തുടങ്ങിയവയിൽ പുലർത്തിയിരിയ്ക്കുന്ന വിശുദ്ധി കൊണ്ടും ശ്രേഷ്ഠമാണ്. മേല്പത്തൂരിൻ്റെ ഗഹനങ്ങളായ അന്യകൃതികളെ അപേക്ഷിച്ച് കൃഷ്ണഭക്തിയുടെ മാധുര്യം കൊണ്ടു മനോഹരമായ മലയാളിയായ കവിയുടെ പ്രസ്തുതകാവ്യം , കേരളീയർക്ക് സുപരിചിതവും അനുപേക്ഷണീയവുമത്രേ. ഈ കൃതിയ്ക്ക് ഇന്നു വരെ പലേ വ്യാഖ്യാനങ്ങളും ഗദ്യങ്ങളായും പദ്യങ്ങളായും വന്നു കഴിഞ്ഞിട്ടുണ്ടെങ്കിലും , ഭാഷാപ്രയോക്താക്കളിൽ നടപ്പുഭാഷയുമായുള്ള അകലം നന്നേ പ്രകടമായിരുന്നൂ എന്നതിനാൽ, പുതുസമൂഹത്തിന് അവ കുറഞ്ഞ അളവിലേ പ്രയോജനപ്പെട്ടുള്ളൂ എന്ന തിരിച്ചറിവിൽ നിന്നാണ് "മുരളീരവം" വ്യാഖ്യാനം ഉടലെടുക്കുന്നത്. പദം പദച്ഛേദം അന്വയം അർത്ഥം എന്ന നിലയ്ക്കാണീ പുസ്തകത്തിൻ്റെ രചന. നല്ല ഒരു വായന ആശംസിയ്ക്കുന്നു. ഞങ്ങളോട് സംസാരിയ്ക്കൂ : 91 6238 185 166